Sahad P.S. Secures Third Prize in Malayalam Poem Writing at Kannur University Kalolsavam 2024

We are pleased to announce that Mr. Sahad P.S., a diligent Fourth Semester B.Ed. (Malayalam) student, has secured the esteemed Third Prize in Malayalam Poem Writing (Kavitharachana) at the Kannur University Kalolsavam 2024, held on 8th February 2024.

The event, which witnessed the participation of talented individuals from diverse backgrounds, showcased a rich display of literary prowess and artistic flair. Sahad’s exceptional talent in Malayalam poetry writing stood out among the competitors, earning him this esteemed recognition.

His poem not only exhibited a profound understanding of the Malayalam language but also reflected his creativity, imagination, and depth of emotion. Sahad’s ability to weave words into captivating verses impressed both the audience and the esteemed panel of judges, securing him the well-deserved third prize.

എഴുത്തുകാരിയുടെ മുറി(വ്)

കറുപ്പിൽ മഞ്ഞബിന്ദു മാത്രമായി
ചുവരിൽ ആറുചിത്രങ്ങൾ.
ഒറ്റനോട്ടത്തിൽ ഒരുപോലുള്ളവ.
സൂക്ഷ്മമായ് നോക്കുമ്പോൾ, ഒരുപോലല്ലെന്ന്
ആർത്തലച്ച് പറയുന്നവ.

മുറി വിട്ടൊഴുകിയ
കവിതകളുടെ അടയാളങ്ങൾ.
പൊട്ടിച്ചിതറിയ മഷിക്കുപ്പി.
ചില്ലക്ഷരങ്ങൾ കൊണ്ട് മുറിപ്പെട്ടതാവാം,
കരിനീലമഷിയിൽ രക്തം കലർന്ന്
കറുപ്പിന് കറുപ്പേറിയിരിക്കുന്നു.

ഒന്നിനുമേലൊന്നായി മൂന്ന് പുസ്തകങ്ങൾ.
‘പ്രേമലേഖന’ത്തിൻ്റെ
‘പ്രേമ’ മാത്രം കാണാം.
മുകളിലായതിനാൽ
‘നീർമാതളം പൂത്തകാലം’
മുഴുവനായും വെളിപ്പെട്ടിരിക്കുന്നു.
‘ദി സെക്കൻ്റ്’ എന്നേ കാണുന്നുള്ളുവെങ്കിലും
‘നീർമാതളം പൂത്തകാലത്തിനടിയിൽ’
‘സെക്സ്’ മറഞ്ഞിരിക്കുന്നുവെന്നുറപ്പിക്കാം.

കടൽപോലൊരു കടലാസ് പിളർന്നിരിക്കുന്നു.
രണ്ടായ് മുറിഞ്ഞ കവിതയെ
ചേർത്തുവെച്ച് വായിച്ചിട്ടും
ഇടയിലെ കടലാസുമുറിവ് ചോദ്യചിഹ്നമായി.
കൂടെ മറ്റൊരു ചോദ്യവും ഉള്ളിലുയർന്നു.
കടൽ പിളരുമോ?

  • സഹദ് പി എസ്

We extend our heartfelt congratulations to Mr. Sahad P.S. on this remarkable achievement. His success not only brings honor to our institution but also serves as an inspiration to his peers.

We commend Sahad for his dedication and passion for Malayalam literature and poetry. His accomplishment is a testament to his hard work, talent, and commitment to excellence.

Leave a Reply

Your email address will not be published. Required fields are marked *