വായനത്തിന്റെ 22 ആം പതിപ്പിൽ ശ്രീമതി കീര്‍ത്തന നമുക്ക് മലയാറ്റൂരിൻറെ വേരുകൾ പരിചയപ്പെടുത്തിയിരിക്കുന്നു.വായനത്തിന്റെ 19 ആം പതിപ്പിൽ ശ്രീമതി പ്രീതി കെ നമുക്ക് ആർ രാജശ്റീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത പരിചയപ്പെടുത്തിയിരിക്കുന്നു. പെണ്ണിന്റെ കാമനകളെ പൂര്‍ത്തികരിക്കുന്ന ആണിനെ മനസുകൊണ്ടും ശരീരം കൊണ്ടും സ്വീകരിക്കാനും ഉപേക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം എടുക്കുന്നവരാണ് ഈ നോവലിലെ പെണ്ണുങ്ങള്‍. കല്യാണി ലക്ഷ്മണനെയും ദാക്ഷായണി രാമചന്ദ്രനെയും കുഞ്ഞിപ്പെണ്ണ് ചിത്രസേനനേയും ചേയിക്കുട്ടി മച്ചുനിയനെയും ശരീരം കൊണ്ടും മനസുകൊണ്ടും സ്വീകരിക്കുന്നു എന്നത് പെണ്ണിന്റെ ഇഷ്ടാനിഷ്ടങ്ങളുടെ ചരിത്രങ്ങളുടെ കത കൂടിയാണ്. കുടുംബം എന്ന വ്യവസ്ഥയുടെ മതില്‍ക്കെട്ടിനകത്തു നില്‍ക്കേണ്ടിവരുന്ന വ്യക്തികളും കുടുംബവ്യവസ്ഥയും തമ്മിലുള്ള സംഘര്‍ഷം നോവലിലുടനീളം വ്യാപിക്കുന്നു.