VAYANAM BOOK REVIEW AND DISCUSSION FORUM SESSION 26

വായനത്തിന്റെ 26 ാം പതിപ്പില്‍ നമ്മുടെ കോളേജിൻറെ മുൻ അധ്യാപകനും അതിലുപരി ഒരു നല്ല പുസ്തക ആസ്വാദകനുമായ ശ്രീ കൃഷ്ണപ്രസാദ്  സർ അംബികാസുതൻ മാങ്ങാടിന്ടെ കാരക്കുളിയൻ എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നു. ചില പുസ്തകങ്ങൾ അങ്ങനയാണ് മനസ്സിനെ വല്ലാതെ സ്പർശിക്കും. ‘കാരക്കുളിയൻ’ അതാണ്. ചുറ്റുമുള്ള ലോകത്തെ അക്്ഷരങ്ങളിലൂടെ പകർത്തുക എന്ന നിയോഗമാണ് അംബികാസുതൻ മങ്ങാട് നിർവഹിച്ചത്.’കാരക്കുളിയൻ ‘മനസ്സിനെ സംഘർഷത്തിലാക്കുന്നു.പാപഭാരം നിശബ്ദനിലവിളിയായി ചെവിയിൽ മുഴങ്ങുന്നതായി തോന്നി. രണ്ടു വിഷയങ്ങളാണ് കഥ പ്രതിനിധാനം ചെയ്യുന്നത് .ഒന്ന് മനുഷ്യവർഗത്താകെ ബാധിച്ച വൈറസ് അതുമൂലമുണ്ടായ മഹാമാരിക്കു മുന്നിൽ വലിയവനന്നോ ചെറിയവനെന്നോ ഇല്ലാതെ പകച്ചുപോയ മനുഷ്യൻ!പല ജാതിയിൽ പിറന്നവർ ഒരേ ചിതയിൽ അനുഷ്ഠാനങ്ങളോ ആചാരവെടികളോ ഇല്ലാതെ ആളി എരിഞ്ഞുകത്തി കനലുകൾ ശേഷിപ്പിച്ചു ചാരമായി .എല്ലാ ജാതിചിന്തകളും വൈറസിനു മുൻപിൽ തോറ്റുപോകുന്നു.രണ്ട് പനി ബാധിച്ചു ആശുപത്രിയിലാകുന്ന നാർക്കളിയെന്ന തെയ്യകലാകാരൻ മകനായ ബാലചന്ദ്രനോട് താൻ കടന്നുവന്ന ജീവിതം പറയുന്നത്. തെയ്യം കെട്ടുമ്പോൾ ആദരിക്കുകയും വേഷം അഴിച്ചു മനുഷ്യനായി മാറുമ്പോൾ അപമാനിക്കപെടുകയും ചെയ്യുന്ന സാമൂഹികവ്യവസ്ഥിതി! ദേശത്തിനും ദൈവീകതയ്ക്കും വേണ്ടി സ്വയം വേദന ഏറ്റുവാങ്ങേണ്ടി വരുന്ന മനുഷ്യൻ്റെ നിസ്സഹായതയുടെ നിലവിളി വായനക്കാർക്കും കേൾക്കാം… എന്നാലും വീണ്ടും വേഷങ്ങൾ അയാൾ കെട്ടിയാടുകയായിരുന്നു. താൻ ചെയ്യ്തു എന്നയാൾ വിശ്വസിക്കുന്ന പാപഭാരം , സ്വന്തം അമ്മയോടെ ചെയ്ത നീചകർമ്മം അയാളെ ഓരോനിമിഷവും ശ്വാസംമുട്ടിക്കുന്നു. . അച്ഛൻ ബാക്കിവെച്ച വേഷം കെട്ടുന്ന മകൻ. മൂന്ന് തലമുറകളുടെ വ്യഥകളാണിതിൽ പറയുന്നത് . ജന്മനാന്തരങ്ങളുടെ ആത്മസംഘർഷങ്ങൾ ഹ്യദ്യമായി പറഞ്ഞിരിക്കുന്നു. പ്രക്യതിയും വിശപ്പും തീവ്രമായിതിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *